പരിശീലനത്തിനിടെ പരിക്ക്, കോസ്റ്റാറിക്കൻ താരം ലോകകപ്പിനില്ല

- Advertisement -

പരിക്ക് വില്ലനായി കോസ്റ്റാറിക്കൻ താരത്തിന് ലോകകപ്പിൽ കളിക്കാനാവില്ല. പരിശീലനത്തിനിടയ്ക്കാണ് കോസ്റ്റാറിക്കൻ താരമായ റൊണാള്‍ഡ് മറ്റാറിറ്റയ്ക്ക് പരിക്കേറ്റത്. മേജർ ലീഗ് സോക്കർ ടീമായ ന്യൂയോർക്ക് സിറ്റി എഫ്‌സി ലെഫ്റ് ബാക്കായ റൊണാള്‍ഡ് മറ്റാറിറ്റ ഗുരുതരമായ പരിക്കേറ്റതിനാൽ രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.

മറ്റാറിറ്റയുടെ കരിയറിൽ പരിക്ക് ഇതാദ്യമായല്ല വില്ലനാകുന്നത്. റൊണാള്‍ഡ് മറ്റാറിറ്റയ്ക്ക് പകരക്കാരനായി കെന്നെർ ഗുടൈറസ്നെ കോസ്റ്റാറിക്ക ടീമിൽ എത്തിച്ചിട്ടുണ്ട്. ലോകകപ്പില്‍ ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഈ യിലാണ് കോസ്റ്റാറിക്ക. സെർബിയക്കെതിരെയാണ് കോസ്റ്റാറിക്കയുടെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement