മെസ്സിയെ മാർക്ക് ചെയ്യുക അസാധ്യമെന്ന് റാകിറ്റിച്ച്

- Advertisement -

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ മാർക് ചെയ്യുക എന്നത് അസാധ്യമെന്ന് ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഇവാൻ റാകിറ്റിച്ച്. ബാർസലോണയിൽ ഒരുമിച്ച് കളിക്കുന്ന മെസ്സിക്കെതിരെ കളിക്കുന്നത് എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് റാകിറ്റിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകക്കപ്പിൽ ക്രൊയേഷ്യ അർജന്റീനയുടെ കൂടെ ഗ്രൂപ്പ് ഡിയിൽ ആണ് ഉൾപ്പെട്ടിട്ടുളളത്.

“ബാഴ്സലോണയിലെ പരിശീലന സമയത്ത് ഒരുപാട് തവണ മെസ്സിക്കെതിരെ കളിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മെസ്സിക്കെതിരെ കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. അദ്ധഹത്തെ മാർക് ചെയ്യുക എന്നത് അസാധ്യമാണ്, അതിന് ശ്രമിച്ചവർ എല്ലാം പഖ്രാജയപ്പെട്ടിട്ടുണ്ട്, ലോകക്കപ്പിൽ മെസ്സിക്കെതിരെ ഞങ്ങളുടെ കോച്ച് എന്തെങ്കിലും തന്ത്രങ്ങൾ രൂപീകരിക്കും. മെസ്സിക്കെതിരെ കുറെയേറെ തവണ കളിച്ച ലൂക്ക മോഡ്രിചിനും ഇതിൽ സഹായിക്കാൻ കഴിയും” – റാകിറ്റിച്ച് പറഞ്ഞു

ക്രൊയേഷ്യയുടെ കൂടെ റാകിറ്റിച്ചിന്റെ രണ്ടാമത്തെ ലോകക്കപ്പ് ആണിത്. 2014ലും റാകിറ്റിച്ച് ക്രൊയേഷ്യൻ ടീമിൽ ഇടം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement