നാളെ മർസെലോ ബ്രസീലിനെ നയിക്കും

ലോകകപ്പിലെ ആദ്യ മത്സരത്തിന് നാളെ ഇറങ്ങുന്ന ബ്രസീലിന്റെ ക്യാപ്റ്റനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായാ മാർസെലോ ആയിരിക്കും നാളെ സ്വിറ്റ്സർലാന്റിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക. എന്നാൽ മാർസെലോ തന്നെയാകുമോ ടൂർണമെന്റിൽ ഉടനീളം ബ്രസീലിനെ നയിക്കുക എന്ന കാര്യത്തിൽ ടിറ്റെ തീരുമാനം പറഞ്ഞിട്ടില്ല.

ഇതുവരെ ഒരോ മത്സരത്തിലും ക്യാപ്റ്റന്മാരെ മാറി മാറി പരീക്ഷിക്കുകയായിരുന്നു ടിറ്റെ. ടീമിൽ എല്ലാവരും നായകന്മാർ ആണെന്നാണ് ടിറ്റെയുടെ ഫിലോസഫി. ലോകകപ്പിനു മുന്നോടിയായ നടന്ന സൗഹൃദ മത്സരത്തിൽ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ ഗബ്രിയേൽ ജീസുസിനെ ക്യാപ്റ്റനാക്കിയിരുന്നു ടിറ്റെ. മാർസെലോയ്ക്ക് അർഹിച്ച അംഗീകാരമായാണ് ക്യാപ്റ്റൻ ആം ബാൻഡ് എത്തുന്നത്. കഴിഞ്ഞ ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷമുള്ള ബ്രസീലിന്റെ ഉയർച്ചയിൽ പ്രധാനപങ്കുവഹിച്ച താരമാണ് മാർസെലോ.

ക്ലബ് ഫുട്ബോളിൽ ഇപ്പോൾ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടം കൂടെ ഉയർത്തി മികച്ച ഫോമിലാണ് മാർസെലോ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശ്രീലങ്കയെ കാത്തിരിക്കുന്നത് ഐസിസി നടപടിയോ?
Next articleപെനാൽറ്റി നഷ്ടപ്പെടുത്തി പെറു, ആദ്യ പകുതി സമനിലയിൽ