മെസ്സിയോട് ആസ്വദിച്ച് കളിക്കാൻ പറഞ്ഞ് മറഡോണ

റഷ്യയിൽ മെസ്സിയോട് ആസ്വദിച്ച് കളിക്കാൻ പറഞ്ഞ് അർജന്റീന ഇതിഹാസം ഡിയേഗോ മറഡോണ. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മറഡോണയുടെ ഉപദേശം.  മെസ്സി ലോകകപ്പ് ജയിച്ചാലും ഇല്ലെങ്കിലും തന്റെ വിമർശകരെ ശ്രദ്ധിക്കേണ്ട കാര്യം ഇല്ലെന്നും മറഡോണ പറഞ്ഞു.

മെസ്സിക്ക് ഫുട്ബോളിൽ ഒന്നും തെളിയിക്കാൻ ഇല്ലെന്നും അത് കൊണ്ട് ഗ്രൗണ്ടിൽ ആസ്വദിച്ച് കളിക്കണമെന്നും മറഡോണ പറഞ്ഞു.  അർജന്റീനയെ ഒരിക്കലും താൻ ലോകകപ്പ് ജയിക്കാൻ സാധ്യത ഉളളവരുടെ കൂട്ടത്തിൽ ഉൾപെടുത്തില്ലെന്നും കിരീടം നേടാൻ സാധ്യത നേടാൻ കൽപ്പിക്കുന്നവർ ഒരിക്കലും കിരീടം നേടാറില്ലെന്നും മറഡോണ കൂട്ടിച്ചേർത്തു.

സൗഹൃദ മത്സരത്തിൽ ഇസ്രായിലിനെ നേരിടാനായി മെസ്സിയും സംഘവും ഇപ്പോൾ ബാഴ്‌സലോണയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യന്‍ ഡബിള്‍സ് സഖ്യത്തിനു രണ്ടാം റൗണ്ടില്‍ തോല്‍വി
Next articleഇരട്ട സൈനിംഗുമായി മാഞ്ചസ്റ്റർ സിറ്റി