തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു തുറന്നു പറഞ്ഞ് മറഡോണ

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഉയരുന്ന അപവാദങ്ങൾ കാറ്റിൽ പറത്തി അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം മറഡോണ. നൈജീരിയക്കെതിരായ അർജനിതയുടെ ലോകകപ്പ് മത്സരത്തിന് ശേഷം മറഡോണയെ ക്ലിനിക്കൽ ചെക്കപ്പിന് വിധേയനാക്കിയിരുന്നു. നൈജീരിയക്കെതിരെ ജയിച്ച അർജന്റീന പ്രീ ക്വാർട്ടറിൽ കടന്നിരുന്നു. കളിക്കളത്തിലെ അർജന്റീനയുടെ ആഘോഷത്തെക്കാളും അർജന്റീനയുടെ ആരാധകരെ ആവേശ ഭരിതരാക്കിയത് ഗാലറിയിൽ നിന്നുള്ള ഇതിഹാസ താരം മറഡോണയുടെ ആഘോഷങ്ങളായിരുന്നു.

കഴുത്തിനു പരിക്കേറ്റതിനാലാണ് താൻ മെഡിക്കൽ സഹായം സ്വീകരിച്ചതെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ച മറഡോണ താൻ ആരോഗ്യവാനായിരിക്കുകയാണെന്നും ആരാധകർക്ക് ഉറപ്പു നൽകി. മത്സരം അവസാനിക്കുന്നതിനു മുൻപേ ഗാലറി വിടാൻ ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും തനിക്ക് അതിനു സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. മുൻ ലോകകപ്പ് ജേതാവായ ഇതിഹാസ താരം മോസ്‌കോയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial