“പെനാൾട്ടി നഷ്ടമാക്കുന്നത് വലിയ കാര്യമല്ല, പക്ഷെ ഈ കളി രാജ്യത്തിന് നാണക്കേട്” മറഡോണ

- Advertisement -

ഐസ്‌ലാന്റിനെതിരായ അർജന്റീന ടീമിന്റെ പ്രകടനത്തെ വിമർശിച്ച് മുൻ അർജന്റീന പരിശീലകനും ലോക ഫുട്ബോൾ ഇതിഹാസ താരവുമായ ഡിയീഗോ മറഡോണ. മെസ്സി പെനാൾട്ടി നഷ്ടമാക്കിയത് വലിയ കാര്യമല്ല എന്നാണ് മറഡോണ പറയുന്നത്. താൻ അഞ്ച് പെനാൾട്ടികൾ തുടർച്ചയായി നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നിട്ടും ഞാൻ മറഡോണ തന്നെയല്ലെ. അതുകൊണ്ട് പെനാൾട്ടിയിൽ കാര്യമില്ല, മറഡോണ പറയുന്നു.

മെസ്സി പെനാൾട്ടി നഷ്ടമാക്കിയത് കൊണ്ടല്ല ടീം ജയിക്കാതിരുന്നത്. താൻ കളിക്കരെ പഴിക്കില്ല മറിച്ച് ടാക്ടിക്സിനെയാണ് കുറ്റം പറയുന്നത്. ഇത്രയും ഉയരം കൂടിയ കളിക്കാരാണ് ഐസ്‌ലാന്റ് ടീമിൽ എന്ന് അറിഞ്ഞിട്ടും അതിന് വേണ്ടി തയ്യാറാകാൻ അർജന്റീന ശ്രമിച്ചില്ല. ഇത് നാണക്കേടാണ്. ഈ പ്രകടനവും കഴിഞ്ഞ് അർജന്റീനയിലേക്ക് തിരിച്ചുപോകാൻ സാമ്പോളിക്കാകില്ല എന്നും മറഡോണ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement