ഇംഗ്ലണ്ട് പ്രതിരോധത്തിൽ സ്ഥാനം ഉറപ്പിച്ച് ഹാരി മക്വയർ

- Advertisement -

ലോകകപ്പ് അരങ്ങേറ്റത്തിൽ അവിസ്മരണീയ പ്രകടനം നടത്തി ഹാരി ഹാരി മക്വയർ. അനുഭവ സമ്പത്തുള്ള ഗാരി കാഹിലിനെ ബെഞ്ചിൽ ഇരുത്തി തനിക്ക് അവസരം തന്ന പരിശീലകൻ ഗരേത് സൗത്ത്ഗേറ്റിന് ഉള്ള നന്ദിയായി ഇന്നലെ താരത്തിന്റെ പ്രകടനം.

ഇംഗ്ലീഷ് ക്ലബ്ബ് ലെസ്റ്റർ സിറ്റിയുടെ താരമായ ഹാരി മക്വയർ ഇംഗ്ലണ്ട് നിരയിൽ ഇതിന് മുൻപ് കാര്യമായ പ്രകടനങ്ങൾ ഒന്നും നടത്തിയിട്ടില്ല. 3 സെന്റർ ബാകുകളുമായി കളിക്കുന്ന ഇംഗ്ലണ്ട് ശൈലിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഹാരി മക്വയർ തന്നെ. കെയിൽ വാൾക്കർ പലപ്പോഴും പ്രതിരോധത്തിൽ കളി മറന്നപ്പോൾ രക്ഷക്ക് എത്തിയതും താരം തന്നെ.

മക്വയറിന്റെ പ്രകടനത്തിന് ഇംഗ്ലണ്ട് പരിശീലകൻ മികച്ച അഭിപ്രായമാണ് നടത്തിയത്. താരത്തിന്റെ കഴിവ് വളരെ വലുതാണെന്നും പ്രതിരോധത്തിൽ താരത്തിന്റെ കഴിവുകൾ ഇനിയും ഇംഗ്ലണ്ടിന് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement