മാൻസുകിച്ച് ടീമിന്റെ ആത്മാവ് – ക്രൊയേഷ്യൻ കോച്ച്

- Advertisement -

യുവന്റസ് സ്‌ട്രൈക്കർ മരിയോ മാൻസുകിച്ചിനെ ക്രോയേഷ്യൻ ടീമിന്റെ ആത്മാവായി വിശേഷിപ്പിച്ച് ക്രൊയേഷ്യൻ കോച്ച് സ്‌ലാറ്റ്‌കോ ദലിക്. ക്രൊയേഷ്യൻ ടീമിലെ ഒഴിച്ച് കൂടാനാകാത്ത ഘടകമാണ് മരിയോ മാൻസുകിച്ചെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. യുവന്റസ് ആരാധകരെപ്പോലെ തന്നെ ക്രൊയേഷ്യൻ ആരാധകർക്കും പ്രിയപ്പെട്ടവനാണ് മരിയോ മാൻസുകിച്.

മത്സരത്തിൽ ഇതുവരെ മരിയോ മാൻസുകിച് ഗോളൊന്നുമടിച്ചിട്ടില്ല. എന്നാൽ ക്രൊയേഷ്യൻ ആരാധകരോട് കാത്തിരിക്കാനാണ് ക്രൊയേഷ്യൻ കോച്ച് സ്‌ലാറ്റ്‌കോ ദലിക് ആവശ്യപ്പെടുന്നത്. ഡെന്മാർക്കിതിനെതിരായോ അല്ലെങ്കിൽ ടൂർണമെന്റിലെ വരും മാച്ചുകളിലോ മാൻസുകിച് ഗോളടിക്കുമെന്നാണ് ആരാധകരെ പോലെ താനും കരുതുന്നതെന്നും കോച്ച് കൂട്ടിച്ചെർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement