അവസാനം മഗ്വയർ ഹീറോ, പോളണ്ടിനെ ഇംഗ്ലണ്ട് വീഴ്ത്തി

20210401 081611

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇംഗ്ലണ്ടിന് തുടർച്ചയായ മൂന്നാം വിജയം. ഇന്നലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് പോളണ്ടിനെ നേരിട്ട ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സ്റ്റാർ സ്ട്രൈക്കർ ലെവൻഡോസ്കി ഇല്ലാതെ ആയിരുന്നു പോളണ്ട് ഇറങ്ങിയത്. എന്നിട്ടും പോളണ്ട് പൊരുതി നിന്നു. മത്സരത്തിൽ 19ആം മിനുട്ടിൽ ലഭിച്ച ഒരു പെനാൾട്ടി ആണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്.

പെനാൾട്ടി ഹാരി കെയ്ൻ സുഖമായി ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ മോഡറിലൂടെ പോളണ്ട് സമനില പിടിച്ചു. കളി 85ആം മിനുട്ട് വരെ 1-1 എന്ന രീതിയിൽ തുടർന്നു. അപ്പോഴാണ് സെന്റർ ബാക്കായ ഹാരി മഗ്വയർ ഹീറോ ആയത്. ഹാരി മഗ്വയറിന്റെ സ്ട്രൈക്കിൽ മൂന്ന് പോയിന്റ് ഇംഗ്ലണ്ട് ഉറപ്പിച്ചു. ഇതോടെ യോഗ്യത റൗണ്ടിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് 9 പോയിന്റുമായി ഗ്രൂപ്പ് ഐയിൽ ഒന്നാമത് നിൽക്കുകയാണ് ഇംഗ്ലണ്ട്.