ലുകാകു ഇന്ന് കളിക്കില്ല

- Advertisement -

ബെൽജിയൻ താരം റൊമെലു ലുകാകു ഇന്ന് കളിക്കില്ല എന്ന് ബെൽജിയൻ പരിശീലകൻ റോബേർട്ടോ മാർട്ടിനെസ് പറഞ്ഞു. ടുണീഷ്യക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ ഏറ്റ പരിക്കാണ് ലുകാകുവിനെ പുറത്ത് ഇരുത്തുന്നത്. പരിക്ക് സാരമുള്ളതല്ല എങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരം ലുകാകുവിന് ആവശ്യമുള്ള വിശ്രമത്തെക്കാൾ ഒരു ദിവസം നേരത്തെയാണെന്ന് മാർട്ടിനെസ് പറഞ്ഞു.

രണ്ട് മത്സരങ്ങളിൽ നിന്നായി 4 ഗോളുകൾ സ്കോർ ചെയ്ത ലുകാകു ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ കെയ്നിന്റെ തൊട്ടു പിറകിലായിരുന്നു. ഇന്ന് ബാറ്റ്ഷുവയി ആകും ലുകാകുവിന് പകരം ബെൽജിയത്തിനായി ഇറങ്ങുക. ഇംഗ്ലീഷ് നിരയിൽ ഇന്ന് എറിക് ഡയർക്ക് അവസരം നൽകുമെന്ന് ഇംഗ്ലീഷ് കോച്ച് സൗത് ഗേറ്റ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement