“കപ്പ് ബെൽജിയം ഉയർത്തണം, ഗോൾഡൻ ബൂട്ട് ലുകാകുവിനും”

- Advertisement -

ഇത്തവണത്തെ ലോകകപ്പ് തന്റെ സുഹൃത്തായ ലുകാകു ഉയർത്തണമെന്ന് ചിലിയുടെ താരം സാഞ്ചേസ്. ഇത്തവണ ചിലിക്ക് ലോകകപ്പ് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്റെ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സഹതാരം കപ്പ് ഉയർത്തണമെന്നാണ് സാഞ്ചേസ് ആഗ്രഹിക്കുന്നത്. ലുകാകു ലോകകപ്പ് ഉയർത്തണം. ഗോൾഡൻ ബൂട്ടും ലുകാകുകിന് ലഭിക്കണം. ഇതാണ് ആഗ്രഹം. ലുകാകു എന്റെ പ്രിയ സുഹൃത്താണ്. ഇംഗ്ലണ്ടിൽ തങ്ങൾ ഒരുമിച്ചാണ് എപ്പോഴും യാത്ര ചെയ്യാർ എന്നും. റഷ്യയിൽ നിന്ന് ഫോൺ വഴി സ്ഥിരം സംവദിക്കാറുണ്ടെന്നും സാഞ്ചേസ് പറഞ്ഞു‌.

ലോകകപ്പിൽ ലുകാകുവും ബെൽജിയവും മികച്ച ഫോമിലാണ്. കളിച്ച മൂന്ന് മത്സരങ്ങളിൽ ബെൽജിയൻ വിജയിച്ചിരുന്നു. ലുകാകു ആകട്ടെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളാണ് നേടിയത്. ഗോൾഡൻ ബൂട്ട് റേസിൽ 5 ഗോളുകൾ ഉള്ള ഹാരി കെയ്നിന് തൊട്ടു പിറകിലും ലുകാകു ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement