ലുകാകു റെഡി, പരിക്ക് മാറിയതായി ബെൽജിയം

- Advertisement -

ബെൽജിയൻ താരം റൊമെലു ലുകാകുവിന്റെ പരിക്ക് ഭേദമായാതായി ബെൽജിയം പരിശീലകൻ റോബേർട്ടോ മാർട്ടിനെസ് പറഞ്ഞു. ടുണീഷ്യക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ ഏറ്റ പരിക്ക് ലുകാകുവിനെ കഴിഞ്ഞ മത്സരത്തിൽ പുറത്ത് ഇരുത്തിയിരുന്നു. പരിക്ക് പൂർണ്ണമായും മാറിയെന്നും ലുകാകു കഴിഞ്ഞ ദിവസം ടീമിനൊപ്പം പൂർണ്ണ പരിശീലനത്തിൽ ഏർപ്പെട്ടെന്നും പരിശീലകൻ പറഞ്ഞു. പ്രീക്വാർട്ടർ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ താരമുണ്ടാകും.

രണ്ട് മത്സരങ്ങളിൽ നിന്നായി 4 ഗോളുകൾ സ്കോർ ചെയ്ത ലുകാകു ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ 5 ഗോളുകൾ ഉള്ള കെയ്നിന്റെ തൊട്ടു പിറകിലായമയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement