ലുകാകു ബെൽജിയത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല

ബെൽജിയത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സ്ട്രൈക്കർ ലുകാകുവിന്റെ സേവനം ലഭിക്കുകയില്ല. ക്രൊയേഷ്യക്കെതിരായ അവരുടെ അവസാന ഗ്രൂപ്പ് എഫ് മത്സരം വരെ ലോകകപ്പിൽ ബെൽജിയത്തിനായി റൊമേലു ലുക്കാക്കു കളിക്കില്ലെന്ന് ടീം അറിയിച്ചു. ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ് വിശ്രമത്തിൽ ആണ് ലുകാകു ഇപ്പോൾ.

വെള്ളിയാഴ്ച ഖത്തറിൽ എത്തിയെങ്കിൽ താരം ബെൽജിയത്തിന്റെ പരിശീലന സെഷനിൽ ഫോർവേഡ് പങ്കെടുത്തില്ല. താരം ഫിറ്റല്ല എന്ന് അറിഞ്ഞിട്ടും കോച്ച് മാർട്ടിനസ് ലുകാലുവിനെ ഖത്തറിലേക്ക് കൂട്ടുക ആയിരുന്നു. ബെൽജിയത്തിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആണ് ലുകാകു.

102 മത്സരങ്ങളിൽ നിന്ന് 68 ഗോളുകൾ താരം റെഡ് ഡെവിൾസിനായി നേടിയിട്ടുണ്ട്. 29-കാരന് കഴിഞ്ഞ ഒന്നര വർഷമായി നല്ല കാലമല്ല. ഓഗസ്റ്റിൽ ഇന്ററിലേക്ക് മടങ്ങി എത്തിയ താരം രണ്ട് തവണ മാത്രമാണ് ഇന്ററിനായി കളിച്ചത്.