ലുകാകുവിനും ഹസാർഡിനും പരിക്ക്, ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കില്ല

- Advertisement -

ഇന്ന് ബെൽജിയത്തിനായി ഇരട്ട ഗോളുകളുമായി തിളങ്ങിയ ഹസാർഡും ലുകാകുവും ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ കളിച്ചേക്കില്ല എന്ന് ബെൽജിയൻ പരിശീലകൻ റോബേർട്ടോ മാർട്ടിനസ്. ഇരുവർക്കും ടുണീഷ്യക്കെതിരായ മത്സരത്തിൽ ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും അതാണ് ഇരുവരെയും സബ്സ്റ്റിട്യൂട്ട് ചെയ്തതെന്നും ബെൽജിയൻ പരിശീലകൻ പറഞ്ഞു.

പരിക്ക് സാരമുള്ളതല്ല എങ്കിലും ഏതാണ്ട് നോക്കൗട്ട് യോഗ്യത ഇപ്പോൾ തന്നെ ഉറപ്പിച്ച ബെൽജിയം അവസാന മത്സരത്തിൽ ഇരുവർക്കും വിശ്രമം നൽകും. ഇവർ മാത്രമല്ല ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നിരവധി മാറ്റങ്ങൾ താൻ വരുത്തും എന്നാണ് ബെൽജിയൻ പരിശീലകൻ പറഞ്ഞിരിക്കുന്നത്. നാളെ ഇംഗ്ലണ്ടും പനാമയും തമ്മിൽ ഉള്ള മത്സരത്തിൽ പനാമ ജയിച്ചില്ല എങ്കിൽ ബെൽജിയത്തിന്റെ നോക്കൗട്ട് പ്രവേശനം ഉറപ്പാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement