പരിശീലകനെ സ്പെയിൻ പുറത്താക്കിയത് വിവാദങ്ങൾ വിളിച്ച് വരുത്തി – ജർമ്മൻ കോച്ച്

സ്പെയിൻ പരിശീലകൻ ഹുലെൻ ലോപെടെഗിയെ പുറത്താക്കിയത് അനാവശ്യ വിവാദങ്ങൾ വിളിച്ച് വരുത്തിയെന്ന് ജർമ്മൻ കോച്ച് ജോവാക്കിം ലോ. റയൽ മാഡ്രിഡ് പരിശീലകനായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് ലോപെടെഗിയെ പുറത്താക്കാൻ സ്പെയിൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. ലോകകപ്പിൽ ആദ്യ മത്സരത്തിന് തൊട്ട് മുൻപ് പരിശീലകനെ പുറത്താക്കിയത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ലോകകപ്പിൽ സ്പെയിനെ മുൻ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഫെർണാണ്ടോ ഹിയേരോ പരിശീലിപ്പിക്കുമെന്നു പിന്നീട് പ്രഖ്യാപനം വന്നു.

ആദ്യ മത്സരത്തിന് മുൻപ് അപ്രതീക്ഷിതമായി കോച്ചിനെ മാറ്റാനുള്ള തീരുമാനം ടീമിനുള്ളിലും സ്പാനിഷ് ഫെഡറേഷനകത്തും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ജോവാക്കിം ലോ കൂട്ടിച്ചെർത്തു. സ്പാനിഷ് ടീം അംഗങ്ങളുടെ പ്രതിഷേധത്തെ അവഗണിച്ചാണ് സ്പാനിഷ് എഫ് എ പ്രസിഡന്റ് റൂബിയാലെസ് തീരുമാനം എടുത്തത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial