ലെവൻഡോസ്കി ഇനി പോളണ്ടിന്റെ സ്റ്റാമ്പിലും

പോളണ്ടിന്റെ സ്റ്റാർ സ്ട്രൈക്കറുടെ മുഖം പതിച്ച തപാൽസ്റ്റാമ്പ് പുറത്തിറക്കി പോളണ്ട് ഗവണ്മെന്റ്. ലോകകപ്പിനായി റഷ്യിൽ എത്തിയിരിക്കുന്ന ടീമിന് പിന്തുണ പ്രഖ്യാപിച്ച് ഇറക്കിയ സ്റ്റാമ്പിൽ ബയേൺ മ്യൂണിച്ച് സ്ട്രൈക്കറായ ലെവൻഡോസ്കിയുടെ മുഖം പതിക്കാൻ പോളണ്ട് തീരുമാനിക്കുകയായിരുന്നു. പോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ് ലെവൻഡോസ്കി.

സ്റ്റാമ്പ് വന്നെങ്കിലും ലോകകപ്പിൽ മികച്ച തുടക്കമല്ല പോളണ്ടിനും ലെവൻഡോസ്കിക്കും ലഭിച്ചത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്നലെ പോളണ്ട് സെനഗലിനോട് പരാജയപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial