ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ പോളണ്ടിന് തകർപ്പൻ ജയം

- Advertisement -

ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ ലിത്വാനിയയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ച് പോളണ്ട് റഷ്യയിലേക്ക് യാത്ര തിരിച്ചു. പോളണ്ടിന്റെ മറ്റു ഗോളുകൾ കൗനാക്കിയും ബ്ലാസിസ്കോസ്‌കിയും നേടി. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച പോളണ്ട് ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന്റെ ലീഡ് നേടി മത്സരത്തിൽ ആധിപത്യം പുലർത്തി. റഷ്യയിലും പോളണ്ട് ലെവൻഡോസ്‌കിയിൽ വിശ്വാസം ആർപ്പിച്ചാണ് ഇറങ്ങുക എന്ന സൂചനയാണ് ഇന്നത്തെ മത്സരത്തിൽ നിന്ന് ലഭിച്ചത്.

19ആം മിനുട്ടിൽ റിബസിന്റെ പാസിൽ നിന്നാണ് ലാവെൻഡോസ്‌കി ഗോളടി തുടങ്ങിയത്.  തുടർന്ന് 32ആം മിനുട്ടിൽ മികച്ചൊരു ഫ്രീ കിക്കിലൂടെ ലെവൻഡോസ്‌കി രണ്ടാമത്തെ ഗോളും നേടി. രണ്ടാം പകുതിയിലാണ് കൗനാക്കിയുടെ ആദ്യ ഇന്റർനാഷണൽ ഗോൾ പിറന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി പെനാൽറ്റി ബോക്സിലെ ഹാൻഡ് ബോൾ കണ്ടതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ബ്ലാസിസ്കോസ്‌കി പോളണ്ടിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

അടുത്ത ചൊവ്വാഴ്ച സെനഗലിനെതിരെയാണ് പോളണ്ടിന്റെ റഷ്യയിലെ ആദ്യ മത്സരം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement