ഗാരി നെവിലിന് എതിരെ കെയ്ൽ വാൾക്കർ

- Advertisement -

ഹാരി കെയ്ൻ മാത്രമാണ് ഇംഗ്ലണ്ട് ടീമിലുള്ള ലോകോത്തര താരമെന്ന ഗാരി നെവിലിന്റെ അഭിപ്രായത്തെ തിരുത്തി ഇംഗ്ലണ്ട് ഡിഫൻഡർ കെയ്ൽ വാൾക്കർ. ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മുൻ താരമാണ് നെവിൽ.

ഇംഗ്ലണ്ട് ടീമിലുള്ള എല്ലാവരും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ടീമിൽ എത്തിയത് എന്നും പോയ സീസണിൽ നടത്തിയ മികച്ച പ്രകടനമാണ് എല്ലാവരെയും ടീമിൽ എത്തിച്ചത് എന്നും വാൾക്കർ നെവിലിന്റെ അഭിപ്രായത്തിന് മറുപടിയായി പറഞ്ഞു. ഒരു കളിക്കാരനെ മാത്രം നല്ലതായി പ്രഖ്യാപിക്കുന്നത് മറ്റു കളികാരോടുള്ള അനീതി ആണെന്നും വാൾക്കർ അഭിപ്രായപ്പെട്ടു.

റോയ് ഹുഡ്സൻ പരിശീലകനായിരിക്കെ ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ചായിരുന്നു നെവിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement