പരിക്ക്, ഡെന്മാർക്ക് മിഡ്ഫീൽഡറിന് ലോകകപ്പ് നഷ്ടമാകും

- Advertisement -

ആദ്യ മത്സരത്തിൽ പരിക്കേറ്റ ഡെന്മാർക്ക് മിഡ്ഫീൽഡർ വില്യം ക്വിസ്റ്റിന് ലോകകപ്പ് നഷ്ടമാകും. ലോകകപ്പിൽ ഇനി ഒറ്റ മത്സരത്തിനും താരത്തിന് കളിക്കാനാകില്ല എന്ന് ഡെന്മാർക്ക് മെഡിക്കൽ ടീം അറിയിച്ചു. താരം തിരികെ ഡെന്മാർക്കിലേക്ക് പോയി തുടർചികിത്സകൾ നടത്തും. ഇന്നലെ പെറുവിനെതിരായ മത്സരത്തിനിടെയാണ് ക്വിസ്റ്റിന് പരിക്കേറ്റത്.

വാരിയെല്ലിന് പരിക്കേറ്റ ക്വിസ്റ്റ് സ്ട്രെക്ചറിലാണ് ഗ്രൗണ്ട് വിട്ടത്. ഇന്നലെ പെറുവിനെതിരെ ഒരു ഗോളിന് വിജയിച്ച ഡെന്മാർക്കിന് ഓസ്ട്രേലിയയും ഫ്രാൻസുമാണ് ഇനി എതിരാളികൾ. വ്യാഴാഴ്ച ആണ് ഡെന്മാർക്കിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement