സ്വീഡന്റെ ചാരപ്പണി തടയാൻ കൊറിയൻ പരിശീലകന്റെ രസകരമായ തന്ത്രം

- Advertisement -

ഇന്ന് സ്വീഡനും കൊറിയയും തമ്മിൽ ഏറ്റുമുട്ടുന്നതിനു മുന്നോടിയായി സ്വീഡൻ തങ്ങളുടെ തന്ത്രങ്ങൾ അറിയാതിരിക്കാൻ വേണ്ടി കൊറിയൻ പരിശീലകൻ ചെയ്തത് രസകരമായ കാര്യമാണ്. സ്വീഡിഷ് ടീം തങ്ങളുടെ ടാക്ടിക്സ് ചോർത്തുന്നു എന്നാരോപിച്ച കൊറിയൻ പരിശീലകൻ ഷിൻ ത യൊങ്ങ് അത് മറികടക്കാൻ ഉപയോഗിച്ചത് ആൾമാറാട്ട തന്ത്രമാണ്. ട്രെയിനിങ്ങിൽ താരങ്ങളുടെ കിറ്റുകൾ പരസ്പരം മാറി മാറി ധരിപ്പിച്ചാണ് പരിശീലകൻ ടീമിനെ ഇറക്കിയത്. ഈ ബുദ്ധി ചാരന്മാരെ പരാജയപ്പെടുത്തും എന്നാണ് സുങ് വിശ്വസിക്കുന്നത്.

ഏഷ്യൻ താരങ്ങളെ മുഖം കണ്ട് മനസ്സിലാക്കാൻ യൂറോപ്യൻസിന് എളുപ്പമല്ല എന്നതിനാലാണ് ഇങ്ങനെയൊരു തന്ത്രം പരീക്ഷിച്ചതെന്ന് കൊറിയൻ പരിശീലകൻ പറഞ്ഞു. സ്വീഡിഷ് ടീം ചാരന്മാരെ ഗ്രൗണ്ടിലേക്ക് അയച്ചു എന്ന ആരോപണം അംഗീകരിച്ചില്ല എങ്കിലും ട്രെയിനിങ് ഗ്രൗണ്ടുകളിലെ സ്കൗട്ടുകൾ എല്ലാ ടീമുകളുടെയും ടാക്ടിക്സ് ചോർത്തുന്നു എന്ന അഭ്യൂഹം റഷ്യയിൽ നിലനിൽക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement