മെസ്സി സ്നേഹം, വീട് അർജന്റീനയാക്കി കൊൽക്കത്തയിലെ ചായക്കടക്കാരൻ

- Advertisement -

മെസ്സിയോടും അർജന്റീനയോടും ഉള്ള കൊൽക്കത്തയിലും ഇങ്ങു കേരളത്തിലും എല്ലാം ഉള്ള സ്നേഹം പ്രസിദ്ധമാണ്. എന്നാൽ കൊൽക്കത്തയിൽ ഉള്ള ഒരു ചായക്കടക്കാരൻ ഒരു പാടി കൂടെ കടന്നു തന്റെ സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ്. തന്റെ വീട് തന്നെ അർജന്റീനയുടെ നീലയും വെള്ളയും കലർന്ന പെയിന്റ് നൽകിയിരിക്കുകയാണ് ഷിബ് ശങ്കർ പത്ര എന്ന കൊൽക്കത്ത നിവാസി.

മെസ്സി മറഡോണയുടെ പിൻഗാമിയാണ് എന്നാണ് ഷിബ് ശങ്കറിന്റെ അഭിപ്രായം, മറഡോണയുടെ എല്ലാ കഴിവുകളും മെസ്സിക്ക് ഉണ്ട് എന്നും ഷിബ് ശങ്കർ അഭിപ്രായപ്പെടുന്നു. “എന്റെ കുടുംബത്തിലെ എല്ലാവരും മെസ്സിയെ സ്നേഹിക്കുന്നു. ഞങ്ങൾ മെസ്സിയുടെ സ്വഭാവത്തെ ഇഷ്ടപ്പെടുന്നു, മെസ്സിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളെയും സ്നേഹിക്കുന്നു” – ഷിബ് ശങ്കർ കൂട്ടി ചേർത്തു.

വീടിന്റെ താഴെയുള്ള ഒരു മുറിയിലാണ് ഷിബ് ശങ്കറിന്റെ ചായ കട ഉള്ളത്. റഷ്യയിലേക്ക് പോവാൻ പണം സ്വരൂപിച്ചിരുന്നു എങ്കിലും 60000 രൂപ മാത്രമേ ഷിബ് ശങ്കറിന്റെ കൈയിൽ ഉള്ളു. അതിനാൽ ലോകകപ് ടിവിയിൽ കാണാനാണ് ഷിബ് ശങ്കറും കുടുംബവും തയ്യാറെടുക്കുന്നത്.

മെസ്സിയുടെ ജന്മദിനമായ ജൂൺ 24നു കേക്ക് മുറിച്ചു ജന്മദിനം ആഘോഷിക്കാനും ഷിബ് ശങ്കറും കുടുംബവും തയ്യാറെടുക്കുന്നുണ്ട്. തൊട്ടടുത്ത വീടുകളിലെ കുട്ടികൾക്ക് മെസ്സിയുടെ മുഖം പ്രിന്റ് ചെയ്ത ടിഷർട്ടുകളും വിതരണം ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement