കൊറിയക്കെതിരായ പരാജയത്തിന് ശേഷം ഉറങ്ങാൻ സാധിച്ചില്ല – സമി ഖെദിര

- Advertisement -

സൗത്ത് കൊറിയയോടേറ്റ ലോകകപ്പ് പരാജയത്തിന് ശേഷം തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്ന് ജർമ്മൻ മധ്യനിര താരം സമി ഖെദിര . സൗത്ത് കൊറിയയോട് എതിരില്ലാത്ത 2 ഗോളിന് തോറ്റ ജർമ്മൻ പട ലോകകപ്പിൽ നിന്നും പുറത്തായിരുന്നു. തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ലോകകപ്പിലേതെന്നും ഖെദിര കൂട്ടിച്ചേർത്തു. യുവന്റസിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് താൻ കാഴ്ച വെച്ചത്, പക്ഷെ ലോകകപ്പിൽ ചാമ്പ്യന്മാരായെത്തിയ തങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല.

അടുത്തകാലത്ത് ഏറ്റവും വലിയ തിരിച്ചടിയാണ് പ്രീ ക്വാർട്ടർ കാണാതെ പുറത്തായ ജർമ്മൻ ടീമിന് ലഭിച്ചത്. 3 മത്സരങ്ങളിൽ നിന്ന് വെറും 3 പോയിന്റ് മാത്രമാന് 2014 ലെ ജേതാക്കൾക്ക് ലോകകപ്പിൽ നേടാനായത്. 2010 ൽ ഇറ്റലിയും 2014 ൽ സ്പെയിനും നടത്തിയ അതേ ദുരന്തം ഇത്തവണ ജർമ്മനിയും ആവർത്തിച്ചു. ജർമ്മനി പരാജയപ്പെട്ട രണ്ടു മത്സരങ്ങളിലും ഖെദിര കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement