Picsart 22 11 24 12 08 35 563

“എനിക്ക് എന്തിന് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം തന്നു? ഞാൻ നന്നായി കളിച്ചില്ല” – ഡി ബ്രുയിൻ

ഇന്നലെ കാനഡക്ക് എതിരായ ബെൽജിയത്തിന്റെ വിജയത്തിനു ശേഷം അറ്റാക്കിംഗ് മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയിനെ ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുത്തത്‌. എന്നാൽ താൻ പുരസ്കാരത്തിന് അർഹനല്ല എന്നും എനിക്ക് എന്തിനാണ് അവാർഡ് തന്നത് എന്ന് അറിയില്ല എന്നും പുരസ്കാരം സ്വീകരിച്ച് കൊണ്ട് ഡി ബ്രുയിൻ പറഞ്ഞു.

ഞാൻ ഒരു മികച്ച കളി കളിച്ചതായി എനിക്ക് തോന്നുന്നില്ല. എന്തുകൊണ്ടാണ് എനിക്ക് ഈ ട്രോഫി ലഭിച്ചതെന്ന് എനിക്കറിയില്ല. ഒരു പക്ഷേ എന്റെ പേരുകൊണ്ടാകാം ഇത്. മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ പറഞ്ഞു.

ഒരു ടീമെന്ന നിലയിൽ ഞങ്ങൾ വേണ്ടത്ര നന്നായി കളിച്ചില്ല, ഞങ്ങൾ വളരെ മോശമായാമണ് കളി തുടങ്ങിയത് രണ്ടാം പകുതിയിൽ, ഞങ്ങൾ അവരുടെ പ്രസിംഗിനെ അതിജീവിച്ചു എങ്കിലും ഇന്ന് ഞങ്ങൾ ഒരു നല്ല കളി കളിച്ചുവെന്ന് ഞാൻ കരുതുന്നില്ല, ഞാൻ ഉൾപ്പെടെ മോശമായിരുന്നു. കെ ഡി ബി പറയുന്നു. പക്ഷേ വിജയിക്കാനുള്ള വഴി ഞങ്ങൾ കണ്ടെത്തി എന്നതിൽ സന്തോഷം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version