
ലോകകപ്പിനോട് അനുബന്ധിച്ച് ഇഷ്ടപെട്ട ടീമിന്റെ കൊടികൾ ഉയർത്തുന്നതും ഫ്ലെക്സ് പോസ്റ്ററുകൾ കെട്ടുന്നതും എല്ലാം കേരളത്തിൽ സർവ്വസാധാരണമാണ്. എന്നാൽ ഇങ്ങനെ കെട്ടിയ ഒരു ഫ്ലെക്സ് ലോകം മുഴുവൻ കണ്ടിരിക്കുകയാണ്. അതും സാക്ഷാൽ ക്രിസ്റ്റയാനോ റൊണാൾഡോയുടെ ടീമായ പോർച്ചുഗലിന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി.
കോഴിക്കോട് ജില്ലയിലെ കാപ്പാട് കുറച്ചു ക്രിസ്റ്റയാനോ റൊണാൾഡോ ആരാധകർ വെച്ച ഒരു ഫ്ലെക്സ് ആണ് പോർച്ചുഗൽ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം തന്നെ ഏറ്റെടുത്തിരിക്കുന്നത്. ഇടങ്കാലനായാലും വലങ്കാലനായാലും ഇവനോളം (ക്രിസ്റ്റയാനോ റൊണാൾഡോ) വരില്ല എന്ന് എഴുതിയ ഒരു ഫ്ലെക്സ് ആണ് പോർച്ചുഗൽ ടീമിന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് ആയ @portugal ലിന്റെ സ്റ്റോറിയിൽ “ഇന്ത്യയിലെ ആരാധകർ തയ്യാർ” എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ടത്. എന്തായാലും സംഭവം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial