കെയ്ൻ ഗോളടിച്ചു, പക്ഷെ ആദ്യ പകുതി സമനില

- Advertisement -

ലോകകപ്പിലെ ഗ്രൂപ്പ് ജി രണ്ടാം മത്സരം ആദ്യ പകുതിക്ക് പിരിഞ്ഞപ്പോൾ സ്കോർ 1-1. ഹാരി കെയ്നിലൂടെ ഇംഗ്ലണ്ട് നേരത്തെ തന്നെ മുന്നിൽ എത്തിയെങ്കിലും പെനാൽറ്റിയിലൂടെ ടുണീഷ്യ തിരിച്ചടിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് ലഭിച്ച കോർണറിൽ നിന്നാണ് അവരുടെ ഗോൾ പിറന്നത്. സ്റ്റോൻസിന്റെ ഹെഡർ ടുണീഷ്യൻ ഗോളി തടുത്തെങ്കിലും ഫോളോ അപ്പിൽ ഹാരി കെയ്ൻ പന്ത് വലയിൽ എത്തിച്ചു. പക്ഷെ 35 ആം മിനുട്ടിൽ ടുണീഷ്യൻ താരത്തെ ബോക്സിൽ കെയിൽ വാൾക്കർ കൈ കൊണ്ട് ഇടിച്ചതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത സാസി സ്കോർ 1-1 ആക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement