ക്യാപ്റ്റൻ കെയ്നിന്റെ ഇരട്ട ഗോളിൽ ഇംഗ്ലണ്ടിന് ജയം

- Advertisement -

ലോകകപ്പ് ഗ്രൂപ്പ് ജി യിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ഹാരി കെയ്ൻ നേടിയ രണ്ട് ഗോളുകളാണ് അവർക്ക് ജയം സമ്മാനിച്ചത്. കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിയിരിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ പിറന്നത്.

ലിംഗാർഡിന് ലഭിച്ച മികച്ച അവസരത്തിലൂടെയാണ് ഇംഗ്ലണ്ട് കളി ആരംഭിച്ചത്. പക്ഷെ ടുണീഷ്യൻ ഗോളിയുടെ മികച്ച സേവ് അവരുടെ രക്ഷക്കെത്തി. പക്ഷെ 11 ആം മിനുട്ടിൽ ഇംഗ്ലണ്ട് കാത്തിരുന്ന ഗോൾ എത്തി. കോർണറിൽ സ്റ്റോൻസിന്റെ ഹെഡർ ഗോളി തടുത്തെങ്കിലും കെയ്‌നിന്റെ ഫോളോ അപ്പ് ഷോട്ടിൽ ഇംഗ്ലണ്ട് മുന്നിലെത്തി. സേവിനിടെ പരിക്കേറ്റ് ടുണീഷ്യൻ ഗോളി ഹസ്സൻ പുറത്ത് പോകുകയും ചെയ്തു.

മത്സരത്തിൽ ആധിപത്യം തുടരുന്നതിനിടെ കെയിൽ വാൾക്കർ ബോക്സിൽ നടത്തിയ അനാവശ്യ ഫൗളിന് റഫറി ടുണീഷ്യക്ക് പെനാൽറ്റി അനുവദിച്ചു. കിക്ക് എടുത്ത സാസിക് പിഴച്ചില്ല. സ്കോർ 1-1.

രണ്ടാം പകുതിയിൽ ടുണീഷ്യ മികച്ച രീതിയിൽ പ്രതിരോധിച്ചതോടെ ഇംഗ്ലണ്ടിന് അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഏറെ നേരവും പന്ത് കൈവശം വച്ചെങ്കിലും അതിന്റെ ഗുണം ഇംഗ്ലണ്ടിന് ലഭിച്ചില്ല. വിജയ ഗോൾ ലക്ഷ്യമിട്ട് സൗത്ത്ഗേറ്റ് മർകസ് റാഷ്ഫോർഡിനെ കളത്തിൽ ഇറക്കി. പിന്നീട് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ നിന്ന അലിയെ പിൻവലിച്ച് ഇംഗ്ലണ്ട് റൂബൻ ലോഫ്റ്റസ് ചീക്കിനെയും കളത്തിൽ ഇറക്കി. ചീക്ക് ഇറങ്ങിയതോടെ നിരവധി അവസരങ്ങളാണ് എ
പിറന്നത്.

മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ പക്ഷെ ഇംഗ്ലണ്ട് വിജയ ഗോൾ നേടി. ഇത്തവണയും കെയ്ൻ തന്നെയാണ് ഇംഗ്ലണ്ടിന് രക്ഷകനായത്. ഹെഡറിലൂടെ 91 ആം മിനുട്ടിൽ വിജയഗോളോടെ ഇംഗ്ലണ്ട് അങ്ങിനെ ലോകകപ്പ് തുടക്കം ഗംഭീരമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement