അർജന്റീന – പോർച്ചുഗൽ ഫൈനൽ പ്രവചിച്ച് മൗറിഞ്ഞോ

റഷ്യൻ ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ ടീമുകളെ പ്രവചിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ ഹോസെ മൗറിഞ്ഞോ. സ്വന്തം ജന്മനാടായ പോർച്ചുഗലും അർജന്റീനയും തമ്മിലാവും ഇപ്രാവശ്യത്തെ ഫൈനൽ എന്നാണ് വിഖ്യാത പരിശീലകന്റെ പ്രവചനം.

അവസാന പതിനാറിൽ ഉറുഗ്വേയെയും അവസാന എട്ടിൽ ഫ്രാൻസിനെയും സെമി ഫൈനലിൽ ബ്രസീലിനെയും പോർച്ചുഗൽ മറികടക്കും എന്ന് മൗറിഞ്ഞോ പ്രവചിക്കുന്നു. യഥാക്രമം ഓസ്‌ട്രേലിയ, സ്‌പെയ്ൻ, കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ജർമ്മനി എന്നിവരെ മറികടന്ന് അർജന്റീന ഫൈനലിൽ എത്തുമെന്നും മൗറിഞ്ഞോ പറയുന്നു.

എന്നാൽ ഫൈനലിൽ ആര് വിജയിക്കും എന്നതിന് ഉത്തരം പറയാതെ അത് ആരാധകർക്ക് വിട്ടു നൽകിയിരിക്കുകയാണ് മൗറിഞ്ഞോ. ഫൈനൽ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു പെനാൽറ്റിൽ ഷൂട്ട് ഔട്ടിൽ എത്തും എന്നാണ് മൗറിഞ്ഞോ പറയുന്നത്. എന്നിട്ട് ഇരു ടീമുകളുടെയും അവസാന കിക്ക് എടുക്കാൻ എത്തുന്നത് യഥാക്രമം ക്രിസ്റ്റയാനോ റൊണാൾഡോയും ലയണൽ മെസ്സിയും ആയിരിക്കുമെന്നും അതിൽ ആര് ജയിക്കും എന്ന് തീരുമാനിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് മൗറിഞ്ഞോ. ഫുട്ബാൾ പ്രവചനങ്ങൾക്ക് അതീതമാണ്, ഇതിൽ പറഞ്ഞതൊക്കെ എത്രത്തോളം ശരിയാവും എന്നത് കണ്ടറിയണം എന്നും മൗറിഞ്ഞോ പറയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോര്‍ഡ് പഴങ്കഥ, ഇനി റെക്കോര്‍ഡിനുടമ അമേലിയ കെര്‍
Next articleയോ-യോ ടെസ്റ്റ് പരിധി ഉയര്‍ത്തി രവി ശാസ്ത്രി