
ആദ്യ മത്സരത്തിൽ തന്നെ വമ്പൻമാർക്ക് കാലിടറുന്ന ലോകകപ്പാണ് കടന്നു പോവുന്നത്. അർജന്റീന, ജർമ്മനി, ബ്രസീൽ ടീമുകൾ എല്ലാം വിജയിക്കാനാവാതെയാണ് കളം വിട്ടത്. എന്നാൽ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് കാലിടറില്ല എന്ന് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ ഹോസെ മൗറിഞ്ഞോ.
ഗ്രൂപ് ജിയിൽ ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുകയാണ്, ടുണീഷ്യ ആണ് ഗാരത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് നേരിടാൻ ഇറങ്ങുന്നത്. പ്രീമിയർ ലീഗിൽ മിന്നി തിളങ്ങിയ ഒരുപിടി യുവതാരങ്ങൾ ആണ് ഇംഗ്ലണ്ടിന്റെ കരുത്ത്. എന്നാൽ, ടുണീഷ്യ ഇംഗ്ലണ്ടിന് ചെറിയ ഭീഷണി ഉയർത്തുന്നതായി മൗറിഞ്ഞോ മുന്നറിയിപ്പു നൽകി. എന്നാൽ ഇംഗ്ലണ്ട് അതിനെ അനായാസം മറികടക്കും എന്നും മൗറിഞ്ഞോ പറയുന്നു. പോർചുഗലിനെതിരെയാ ടുണീഷ്യയുടെ സന്നാഹ മത്സരം കാണാൻ മൗറിഞ്ഞോ എത്തിയിരുന്നു. മൊറോക്കോയെ അപേക്ഷിച്ചു ടുണീഷ്യ തന്നെ മതിപ്പ് തോന്നിച്ചിട്ടില്ല എന്നും മൗറിഞ്ഞോ തുറന്നു പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
