ഡി ഹെയക്ക് പിന്തുണയുമായി ജോസെ മൊറീഞ്ഞോ

- Advertisement -

പോർചുഗലിനെതിരായ ലോകകപ് മത്സരത്തിൽ തന്റെ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ഗോളിയായ ഡേവിഡ് ഡിഹെയ നടത്തിയ പിഴവിനെ കുറിച്ച് ഡി ഹെയ മനസിലാക്കിയിട്ടുണ്ടാവുമെന്ന് ജോസെ മൗറിഞ്ഞോ. ഡേവിഡ് ഡി ഹെയക്ക് പിന്തുണയുമായി എത്തിയതായിരുന്നു മൗറിഞ്ഞോ.

“ഡേവിഡ് ഡി ഹെയ എന്റെ കളിക്കാരാണ്, ഇന്നലെ ഉണ്ടായ പിഴവ് സങ്കടകരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമ്പോൾ ഇങ്ങനെ പിഴവ് ഡി ഹെയ നടത്താറില്ല. അത് കൊണ്ടാണ് കഴിഞ്ഞ തവണ ക്ലബിലെ മികച്ച കളിക്കാരനായി ഡി ഹെയയെ തിരഞ്ഞെടുത്തത്.” – മൊറീഞ്ഞോ പറഞ്ഞു.

ഡി ഹെയയുടെ പിഴവാണ് പോർച്ചുഗലിന്റെ രണ്ടാം ഗോളിലേക്ക് നയിച്ചത്. റൊണാൾഡോ എടുത്ത ഷോട്ട് ഡി ഹെയയുടെ കയ്യിൽ നിന്നും വഴുതി വലയിലേക്ക് എത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement