ബ്രസീലിനെ ഗബ്രിയേൽ ജീസുസ് നയിക്കും

- Advertisement -

ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ബ്രസീലിന്റെ ആദ്യ സന്നാഹ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസുസ് ക്യാപ്റ്റൻ ആം ബാൻഡ് അണിയും. ഏപ്രിൽ 3ന് ക്രൊയേഷ്യക്കെതിരെയാണ് ബ്രസീൽ ആദ്യ സന്നാഹ മത്സരം കളിക്കുന്നത്. ഇംഗ്ലണ്ടിൽ ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിലാണ് യുവ സ്ട്രൈക്കർ ക്യാപ്റ്റനാവുക. ജീസുസിന്റെ ക്യാപ്റ്റനായുള്ള ആദ്യ മത്സരമാകും ഇത്.

ക്രൊയേഷ്യക്കെതിരെ മാത്രമാകും ജീസുസ് ക്യാപ്റ്റനാവുക. ക്യാപ്റ്റന്മാരെ നിരന്തരം മാറ്റുന്ന പരിശീലകൻ ടിറ്റെയുടെ രീതിയാണ്. അവസാന സൗഹൃദ മത്സരങ്ങളിൽ ഗോൾ കീപ്പർ അലിസൺ ആയിരുന്നു ബ്രസീലിന്റെ ക്യാപ്റ്റൻ. ക്രൊയേഷ്യക്കെതിരായ മത്സരം പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായി എത്തുന്ന നെയ്മറിന്റെ ആദ്യ മത്സരവുമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement