അർജന്റീന ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മഷ്‌കരാനോ

- Advertisement -

അർജന്റീന മിഡ്ഫീൽഡർ മഷ്‌കരാനോ ദേശീയ ടീമിൽ നിന്ന് വിരമിച്ചു. 34 കാരനായ മഷ്‌കരാനോ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റതോടെയാണ് താരം അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

2003ൽ അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ മഷ്‌കരാനോ അർജന്റീനക്ക് വേണ്ടി 147  മത്സരങ്ങളും കളിച്ചിട്ടുണ്ട്. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് താരം നേരത്തെ സ്വന്തമാക്കിയിരുന്നു. 2003 ജൂലൈ 16ന് ഉറുഗ്വക്കെതിരെയായിരുന്നു മഷ്കരാനോയുടെ അർജന്റീന അരങ്ങേറ്റം. അർജന്റീനക്ക് വേണ്ടി താരത്തിന്റെ നാലാമത്തെ ലോകകപ്പ് ആയിരുന്നു റഷ്യയിലേത്.

അർജന്റീനയുടെ കൂടെ 2004ലെയും 2008ലെയും ഒളിമ്പിക്സിൽ സ്വർണവും നേടിയിട്ടുണ്ട്.  കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിട്ട മഷ്‌കരാനോ ഇപ്പോൾ ചൈനീസ് സൂപ്പർ ലീഗിലാണ് കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement