പരാഗ്വെയെ തകർത്ത് ജപ്പാൻ ലോകകപ്പിനൊരുങ്ങി

- Advertisement -

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ജപ്പാന് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജപ്പാൻ പരാഗ്വെയെ പരാജയപ്പെടുത്തിയത്. സ്വിസ്റ്റർലാൻഡിനോടേറ്റ പരാജയത്തിന് ശേഷമാണ് ഈ തകർപ്പൻ വിജയം ജപ്പാൻ സ്വന്തമാക്കിയത്. തകാഷി ഇനിയുവിന്റെ ഇരട്ട ഗോളുകളാണ് ജപ്പാന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. ഷിൻജി കഗാവയും ജപ്പാന് വേണ്ടി ഗോളടിച്ചു. ഓസ്കർ റോമെറോ, റിച്ചാർഡ് ഓർട്ടിസ് എന്നിവരാണ് പരാഗ്വെയ്ക്ക് വേണ്ടി ഗോളടിച്ചത്.

ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു പരാഗ്വേ. തകാഷി ഇനിയുവിന്റെ 51 ആം മിനുട്ടിൽ ഗോളോടുകൂടി ജപ്പാൻ സമനില പിടിച്ചു. പിന്നീട് പരാഗ്വേക്ക് അടിപതറുന്ന കാഴ്ചയാണ് കണ്ടത്. ഫെഡറികോ സെന്റൻഡറിന്റെ ഓൺ ഗോൾ പരാഗ്വെയ്ക്ക് കനത്ത തിരിച്ചടിയായി. കളിയവസാനിപ്പിക്കാനൊരുങ്ങുമ്പോളാണ് കഗാവയുടെ ഗോൾ പിറക്കുന്നത്. ഗ്രൂപ്പ് എച്ചിൽ പോളണ്ടിനും കൊളംബിയയ്ക്കും സെനഗലിനും ഒപ്പമാണ് ജപ്പാൻ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement