വിവാദങ്ങൾക്ക് ഒടുവിൽ മക്ലെരനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

- Advertisement -

ഓസ്ട്രേലിയൻ ലോകകപ്പ് സാധ്യതാ ടീമിലേക്ക് ഫോർവേഡ് മക്ലരെൻ എത്തി. 26 അംഗ സ്ക്വാഡാക്കി ഓസ്ട്രേലിയൻ ടീം ചുരുക്കിയപ്പോൾ മക്ലെരെന് അവസരം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഓസ്ട്രേലിയയിൽ ഉടനീളം പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനിടെ ടീമിലെ ഒരു താരത്തിന് പരിക്കേറ്റതാണ് ഓസ്ട്രേലിയൻ പരിശീലകന് രക്ഷയായത്. ഫോർവേഡ് ടോമി യുറികിന്റെ പരിക്കാണ് മക്ലരെനെ ടീമിലേക്ക് തിരികെ എത്തിച്ചത്.

ഇപ്പോൾ തുർക്കിയിൽ പരിശീലനത്തിലുള്ള ഓസ്ട്രേലിയൻ ടീമിനൊപ്പം ഇന്ന് മക്ലരെനും ചേരും. ഇനി വരുന്ന ഒരാഴ്ചയുള്ള പ്രകടനങ്ങൾ വിലയിരുത്തി മാത്രമെ മക്ലരെൻ അവസാന 23ൽ ഉണ്ടാകുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ ആകു എന്ന് ഓസ്ട്രേലിയൻ പരിശീലകൻ വാൻ മാർവിക് പറഞ്ഞു.

സ്കോട്ലാൻഡിൽ ഹിബേർനിനായി തകർപ്പൻ പ്രകടനം ഈ സീസണിൽ മക്ലരെൻ കാഴ്ചവെച്ചിരുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഫോർവേഡായി ഇപ്പോഴുള്ള മക്ലെരനു പകരം വെറ്ററൻ താരമായ അവസാന ആറു മാസത്തിൽ 100 മിനുട്ട് വരെ ഫുട്ബോൾ കളിക്കാത്ത കാഹിലിനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതായിരുന്നു ആരാധകരെ പ്രകോപിപ്പിച്ചത്. അവസാന 13 മത്സരങ്ങളിൽ ഒമ്പതു ഗോളുകളുമായി മികച്ച ഫോമിലാണ് മക്ലെരൻ സീസൺ അവസാനിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement