ഹാമെസ് റോഡ്രിഗസ് ആദ്യ ഇലവനിൽ ഇല്ല, കൊളംബിയ-ജപ്പാൻ ലൈനപ്പ് ഇങ്ങനെ

- Advertisement -

ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന കൊളംബിയയുടെ ആദ്യ ഇലവനിൽ ഹാമെസ് റോഡ്രിഗസ് ഇല്ല. പരിക്കേറ്റ ഹാമെസ് ഇന്ന് കളിക്കാൻ സാധ്യത ഇല്ല എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടീം പ്രഖ്യാപിച്ചപ്പോൾ ഹാമെസിന് ബെഞ്ചിലാണ് സ്ഥാനം. റോഡ്രിഗസിന്റെ അഭാവത്തിൽ ഫാൽകാവോയിലാകും കൊളംബിയയുടെ പ്രതീക്ഷ. ഫാൽകാവോ, കൊഡ്രാഡോ, ഒസ്പിന എന്നിവരൊക്കെ ആദ്യ ഇലവനിൽ ഉണ്ട്.

ജപ്പാൻ ആദ്യ ഇലവനിൽ ഡോർട്മുണ്ട് താരം കഗാവ ഇടം പിടിച്ചപ്പോൾ വെറ്ററൻ താരം ഹോണ്ടയ്ക്ക് ബെഞ്ചിലാണ് സ്ഥാനം.

കൊളംബിയ : Ospina; C. Sanchez, Arias, Murillo, Mojica; Izquierdo, Sanchez, Lerma; Cuadrado, Falcao, Quintero

ജപ്പാൻ : Kawashima – H. Sakai, Yoshida, Shoji, Nagatomo – Hasebe, Shibasaki, Kagawa – Haraguchi, Inui, Osako

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement