ആദ്യ മത്സരത്തിന് ഹാമസ് റോഡ്രിഗസ് ഇറങ്ങുന്നത് സംശയം

- Advertisement -

കൊളംബിയയുടെ സൂപ്പർ താരം ഹാമസ് റോഡ്രിഗസ് ഇന്ന് ഇറങ്ങിയേക്കില്ല. ഇടത് കാഫിനേറ്റ പരിക്കാണ് ഹാമസ് റോഡ്രിഗസിനെ വലക്കുന്നത്. ഇന്ന് ജപ്പാനെ നേരിടാൻ ഇരിക്കുകയാണ് കൊളംബിയ. പരിക്ക് ഗുരുതരം അല്ലായെങ്കിലും റോഡ്രിഗസിനെ ആദ്യ ഇലവനിൽ ഇറക്കാൻ കൊളംബിയ മടിച്ചേക്കും. നിലവിലെ ഫോം വെച്ച് ഗ്രൂപ്പിലെ താരതമ്യേന ദുർബലരാണ് ജപ്പാൻ. പുതിയ പരിശീലകൻ സ്ഥാനമേറ്റ ശേഷം ഒരു ജയം മാത്രമാണ് ജപ്പാന് സ്വന്തമാക്കാനായത്.

കഴിഞ്ഞ ലോകകപ്പിൽ ഗംഭീര പ്രകടനമായിരുന്നു ഹാമെസ് നടത്തിയത്. അന്ന് ആറ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് നേടിയ താരം 4 അസിസ്റ്റും ടൂർണമെന്റിൽ സ്വന്തമാക്കിയിരുന്നു. ഹാമസ് റോഡ്രിഗസ് മാത്രമല്ല മിഡ്ഫീൽഡർ വിൽമാർ ബരിയോസും ഇതുവരെ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement