ഹാമസ് റോഡ്രിഗസ് ഇംഗ്ലണ്ടിനെതിരെ കളിക്കും

കൊളംബിയ ആരാധകർക്ക് ആശ്വസിക്കാം. കൊളംബിയയുടെ സൂപ്പർ താരം ഹാമസ് റോഡ്രിഗസ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ കളിക്കും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സെനഗലുമായുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ പരിക്കേറ്റ ഹാമസ് റോഡ്രിഗസ് കളം വിട്ടിരുന്നു. താരത്തിന്റെ പരിക്കിൽ സ്കാനിംഗ് നടന്നത്തിയതിന് ശേഷം പരിക്ക് ഗുരുതരമല്ല എന്ന് കൊളംബിയ അറിയിച്ചു.

ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ കാഫിനേറ്റ പരിക്ക് ഹാമെസിനെ വലക്കുന്നുണ്ടായിരുന്നു‌. ഇടത് കാഫിനേറ്റ പരിക്ക് കാരണം ആദ്യ മത്സരത്തിൽ ജപ്പാനെതിരെ ആദ്യ പകുതിയിൽ റോഡ്രിഗസ് ഇറങ്ങിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇലവനിൽ ഉണ്ടായില്ലായെങ്കിലും ഹാമെസ് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.കഴിഞ്ഞ ലോകകപ്പിൽ ആറ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് നേടിയ ഹാമസ് ഇത്തവണ പരിക്ക് കാരണം തന്റെ മികവിലേക്ക് ഇനിയും എത്തിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial