പരിക്കേറ്റ് ഹാമസ് റോഡ്രിഗസ് വിടവാങ്ങി

- Advertisement -

കൊളംബിയയുടെ സൂപ്പർ താരം ഹാമസ് റോഡ്രിഗസിന് പരിക്ക്‌. ഇന്ന് സെനഗലുമായുള്ള മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഹാമസ് റോഡ്രിഗസ് പരിക്കേറ്റ് കളം വിട്ടത്. ഇന്ന് സെനഗലിനെതിരെ വിജയിക്കണമെന്നിരിക്കെയാണ് സൂപ്പർ താരം പരിക്കേറ്റ് വിടവാങ്ങിയത്. ലോകകപ്പികെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ കാഫിനേറ്റ പരിക്ക് ഹാമെസിനെ വലക്കുന്നുണ്ടായിരുന്നു‌.

ഇടത് കാഫിനേറ്റ പരിക്ക് കാരണം ആദ്യ മത്സരത്തിൽ ജപ്പാനെതിരെ ആദ്യ പകുതിയിൽ റോഡ്രിഗസ് ഇറങ്ങിയിരുന്നില്ല. ആ മത്സരം കൊളംബിയ പരാജയപ്പെടുകയും ചെയ്തിരുന്നു‌. കഴിഞ്ഞ ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തിയ താരമാണ് ഹാമെസ്. അന്ന് ആറ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് നേടിയ താരം 4 അസിസ്റ്റും ടൂർണമെന്റിൽ സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement