
കൊളംബിയയുടെ സൂപ്പർ താരം ഹാമസ് റോഡ്രിഗസ് പ്രീക്വാർട്ടറ ഇംഗ്ലണ്ടിനെതിരെ കളിക്കിമോ എന്ന് ഉറപ്പില്ല. ഇന്നലെ സെനഗലുമായുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ വീണ്ടും പരിക്കേറ്റ ഹാമസ് റോഡ്രിഗസ് കളം വിട്ടിരുന്നു. താരത്തിന്റെ പരിക്കിൽ ഇന്ന് സ്കാനിംഗ് നടന്നതിന് ശേഷമെ കളിക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് വ്യക്തമാകൂ എന്നാണ് കൊളംബിയൻ ക്യാമ്പിൽ നിന്നുള്ള വിവരം.
ലോകകപ്പികെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ കാഫിനേറ്റ പരിക്ക് ഹാമെസിനെ വലക്കുന്നുണ്ടായിരുന്നു. ഇടത് കാഫിനേറ്റ പരിക്ക് കാരണം ആദ്യ മത്സരത്തിൽ ജപ്പാനെതിരെ ആദ്യ പകുതിയിൽ റോഡ്രിഗസ് ഇറങ്ങിയിരുന്നില്ല. ആ മത്സരം കൊളംബിയ പരാജയപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തിയ താരമാണ് ഹാമെസ്. അന്ന് ആറ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് നേടിയ താരം 4 അസിസ്റ്റും ടൂർണമെന്റിൽ സ്വന്തമാക്കിയിരുന്നു. റോഡ്രിഗസ് ഇല്ലായെങ്കിൽ ക്യുന്റേരോയിൽ ആകും കൊളംബിയയുടെ പ്രതീക്ഷ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
