ഐവറികോസ്റ്റ് ലോകകപ്പിന് പുറത്ത്, 98ന് ശേഷം ആദ്യമായി മൊറോക്കോ ലോകകപ്പിന്

- Advertisement -

ഐവറികോസ്റ്റിന്റെ സ്വപ്നങ്ങൾ സ്വന്തം നാട്ടിൽ വെച്ച് തകർന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഐവറികോസ്റ്റിൽ ചെന്ന് വിജയിച്ച മൊറോക്കോ ആകട്ടെ 98 ലോകകപ്പിന് ശേഷം ആദ്യമായൊരു ലോകകപ്പിന് എത്തുന്നു. അതെ ആഫ്രിക്കയിൽ ലോകകപ്പ് യോഗ്യതയുടെ അവസാന ദിവസം നാടകീയമായി രംഗങ്ങൾ. ഹോം മത്സരത്തിൽ വിജയിച്ചാൽ ലോകകപ്പിനുള്ള പതിവ് ടിക്കറ്റ് ഉറപ്പിക്കാമായിരുന്ന ഐവറി കോസ്റ്റിനെ മൊറോക്കോ ഞെട്ടിക്കുക ആയിരു‌ന്നു.

25ആം മിനുട്ടിലും 30ആം മിനുട്ടിലും പറ്റിയ ഡിഫൻസിലെ ചെറിയ പിഴവുകൾ മുതലെടുത്ത് സ്കോർ ചെയ്ത മൊറോക്കോ ആ ലീഡ് കളിയുടെ അവസാനം വരെ സംരക്ഷിക്കുക ആയിരുന്നു. ദിറാറുൻ ബെനാറ്റിയയും ആണ് മൊറോക്കൻ ഗോളുകൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ലിബിയയെ ഗോൾ രഹിത സമനിലയ്ക്ക് പിടിച്ച ടുണീഷ്യയും റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. 2006ന് ശേഷം ആദ്യമായാണ് ടുണീഷ്യ ലോകകപ്പിന് എത്തുന്നത്. ടുണീഷ്യയേയും മൊറോക്കോയേയും കൂടാതെ നൈജീരിയ, സെനഗൽ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ആഫ്രിക്കയിൽ നിന്ന് ലോകകപ്പിന് റഷ്യയിലേക്ക് പോകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement