സെർബിയൻ ജേഴ്സിയിൽ റെക്കോർഡ് ഇടാൻ ഇവാനോവിച്

- Advertisement -

സെർബിയൻ ജേഴ്സിയിൽ ഇന്ന് ബ്രാനിസ്ലാവ് ഇവാനോവിച് പുതിയ റെക്കോർഡ് ഇടും. ഇന്ന് റഷ്യൻ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയെ നേരിടുന്ന സെർബിയക്കായി ഇവാനോവിച് ഇറങ്ങുമ്പോൾ അത് സെർബിയൻ ജേഴ്സിയിൽ ഒരു താരത്തിന്റെ റെക്കോർഡ് അപ്പിയറൻസ് ആകും. ഇവാനോവിചിന് ഇന്നത്തേത് സെർബിയക്കായുള്ള 104ആം മത്സരമാകും.

മുൻ ഇന്റർ മിലാൻ താരം സ്റ്റാങ്കോവിചിന്റെ 103 മത്സരങ്ങൾ എന്ന റെക്കോർഡാണ് ഇവാനോവിച് ഇന്ന് മറികടക്കുക. 2005ൽ ഇറ്റലിക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഇവാനോവിചിന്റെ സെർബിയൻ അരങ്ങേറ്റം. ഇപ്പോൾ സെർബിയയുടെ ക്യാപ്റ്റൻ കൂടിയാണ് ഇവാനോവിച്. കഴിഞ്ഞ ആഴ്ച നടന്ന സൗഹൃദ മത്സരത്തിൽ ബൊളീവിയക്കെതിരെ ഗോളും കണ്ടെത്തിയിരുന്നു ഇപ്പോൾ സെനിറ്റിന് കളിക്കുന്ന താരം.

ഇവാനോവിച് ഈ റെക്കോർഡ് ബ്രേക്ക് ചെയ്ത് കുറേ മത്സരങ്ങൾ കൂടെ രാജ്യത്തിനായി കളിക്കണമെന്നും ആരും ഇവാനോവിചിന്റെ റെക്കോർഡ് തകർക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും സഹ സെർബിയൻ താരമായ കോരലോവ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement