ഇറ്റലി ഖത്തർ ലോകകപ്പ് വിജയിക്കും എന്ന് മാഞ്ചിനി

20211116 142740

ലോകകപ്പിന് നേരിട്ട് യോഗ്യത നേടാൻ ആയില്ല എങ്കിലും ഇറ്റലിക്ക് പ്രതീക്ഷ ഉണ്ട് എന്ന് മാഞ്ചിനി. ലോകകപ്പ് യോഗ്യത നേടാനും അവിടെ നിന്ന് കപ്പ് നേടാനും ഇറ്റലിക്ക് ആകും എന്ന് യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയുടെ പരിശീലകൻ പറഞ്ഞു . ഇന്നലെ അയർലണ്ടിനോട് സമനില വഴങ്ങിയതോടെ പ്ലേ ഓഫിലൂടെ മാത്രം ലോകകപ്പ് യോഗ്യത നേടാൻ ആകു എന്ന അവസ്ഥയിലാണ് ഇറ്റലി ഉള്ളത്.

“ഞങ്ങൾക്ക് ഇതിനെക്കുറിച്ച് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല, മാർച്ചിൽ ഞങ്ങൾക്ക് പ്ലേ ഓദ് ഉണ്ട്, ഞങ്ങളുടെ മികച്ചത് നൽകാനന്ന് ശ്രമിക്കും,” മാൻചിനി പറഞ്ഞു. “ഇപ്പോൾ, പൊസഷനും മുൻകൈയും ആധിപത്യം പുലർത്തിയിട്ടും ഞങ്ങൾ ഗോളുകൾ നേടാൻ പാടുപെടുകയാണ്. ഇത് ഒരു ദയനീയമാണ്, കാരണം ഈ മത്സരത്തിന് വളരെ മുമ്പുതന്നെ ഞങ്ങൾ യോഗ്യത ഉറപ്പിക്കണം ആയിരുന്നു. നിർണായക മത്സരങ്ങളിൽ ഞങ്ങൾ രണ്ട് പെനാൽറ്റികൾ നഷ്‌ടപ്പെടുത്തി, അതിനാൽ ഞങ്ങൾക്ക് വിജയിക്കാനുള്ള അവസരമാണ് ഇല്ലാതായത്.” മാഞ്ചിനി പറഞ്ഞു.

“ഇപ്പോൾ ഞങ്ങൾ മാർച്ചിലെ മത്സരത്തിൻ തയ്യാറെടുക്കുകയാണ്, ഞങ്ങൾ ആത്മവിശ്വാസത്തോടെ പ്ലേ ഓഫിലേക്ക് പോകും. മാർച്ചിൽ ഞങ്ങൾ ലോകകപ്പിൽ സ്ഥാനം നേടുകയും ടൂർണമെന്റ് വിജയിക്കുകയും ചെയ്യും.” അദ്ദേഹം പറഞ്ഞു.

Previous articleഐ എസ് എൽ ചാമ്പ്യന്മാർ സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleബംഗ്ലാദേശിനെതിരെ ഇമാം ഉള്‍ ഹക്ക് തിരികെ എത്തുന്നു