ഫിഫ ലോകക്കപ്പിന് ഭീഷണിയുമായി ഐസിസ് രംഗത്ത്

- Advertisement -

ഫിഫ ലോകക്കപ്പിന് ഭീഷണിയുമായി ഐസിസ് രംഗത്ത്

റഷ്യയിൽ ജൂണ് 14 മുതൽ നടക്കുന്ന ലോകക്കപ്പിന് ഭീഷണിയുമായി തീവ്രവാദ സംഘടനയായ ഐസിസ് രംഗത്തെത്തി. പ്രമുഖ ഫുട്ബാൾ താരങ്ങളെ വധിക്കുമെന്നും ഫുട്ബാൾ മൈതാനം രക്തം കൊണ്ടു നിറയും എന്നീ സന്ദേശങ്ങൾ ഉള്ള 5 പോസ്റ്ററുകൾ ആണ് ഐസിസ് ടെലഗ്രാം വഴി പുറത്തു വിട്ടിട്ടുള്ളത്.

റഷ്യൻ സർക്കാർ ഫുട്ബാൾ ലോകക്കപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ലോകക്കപ്പ് വേദിയായ സെന്റ് പീറ്റേഴ്‌സ് ബർഗിൽ കഴിഞ്ഞ വർഷം നടന്ന ഐസിസ് ആക്രമണത്തിൽ 17 പേരായിരുന്നു കൊല്ലപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement