ഇറാനെ സമ്മര്‍ദ്ദത്തിലാക്കി മൊറോക്കോ, ആദ്യ പകുതി ഗോളില്ല

പ്രതിരോധ നിരയുടെ കരുത്തുമായി ഏഷ്യൻ പ്രതീക്ഷകളായ ഇറാനും ആഫ്രിക്കൻ ശക്തികളായ മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. മികച്ച അവസരങ്ങൾ ഇരു ടീമുകൾക്കും ഉണ്ടായെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. മത്സരത്തിൽ ഉടനീളം മൊറോക്കോയുടെ ആധിപത്യം പ്രകടമായിരുന്നു.
ഇറാന് വേണ്ടി അലിറിസ ജഹാൻബാഖ്ഷ് മൊറോക്കോയുടെ വല ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിലുമുയർന്നു പോയി. മൊറോക്കൻ വിങ്ങർ ഹക്കിം സീയേച്ചും അയൂബ് എൽ കാബിയും ഇറാന്റെ ഗോൾ മുഖത്തെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. അതെ സമയം ആദ്യം പകുതി അവസാനിക്കാൻ തുടങ്ങുമ്പോളെക്ക് ഇറാൻ മത്സരത്തിലേക്ക് തിരിച്ചു വന്നു കഴിഞ്ഞിരുന്നു. റൂബിൻ കസാൻ താരം സർദാർ അസമൗണ് മികച്ചോരു ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
