ഇറാന്റെ ജയം ഫെർഗൂസണായി സമർപ്പിച്ച് ഇറാൻ പരിശീലകൻ

- Advertisement -

റഷ്യൻ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സർ അലക്സ് ഫെർഗൂസണ് സമർപ്പിക്കുന്നതായി ഇറാൻ പരിശീലകൻ കാർലോസ് കുയിറോസ് പറഞ്ഞു. മൊറോക്കോയ്ക്ക് എതിരായ ഇറാന്റെ വിജയം പിറന്നത് കളിയുടെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു. വിജയം ഫെർഗീ ടൈമിൽ ആണ് പിറന്നത് എന്നതുകൊണ്ട് തന്നെ ഫെർഗൂസണായി ഇത് സമർപ്പിക്കുന്നു എന്ന് കുയിറോസ് പറഞ്ഞു. സർ അലക്സ് ഫെർഗൂസന്റെ കീഴിൽ പരിശീലകനായിരുന്നു കുയിറോസ് മുമ്പ്.

ഫെർഗൂസണ് അസുഖമായതു മുതൽ അദ്ദേഹത്തെ കാണാൻ ശ്രമിക്കുന്നുണ്ട് എന്നും, ആരോഗ്യം മെച്ചപ്പെട്ടാൽ ഫെർഗൂസണെ കാണുമെന്നും ആലിംഗനം ചെയ്യുമെന്നും ഇറാന്റെ പരിശീലകൻ പറഞ്ഞു. ഫെർഗീ തന്റെ മികച്ച സുഹൃത്താണെന്നും കുയിറോസ് കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement