ഇറാന് കനത്ത തിരിച്ചടി, സെന്റർ ബാക്ക് ലോകകപ്പിന് പുറത്ത്

- Advertisement -

നോക്കൗട്ട് പ്രതീക്ഷയിൽ നിക്കുന്ന ഇറാന് കനത്ത തിരിച്ചടി. ഇറാന്റെ സെന്റർ ബാക്കായി റൗസ്ബെ ചെഷ്മിയുടെ പരിക്കാണ് ഇറാനെ കഷ്ടത്തിലാക്കിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ മൊറോക്കോയ്ക്കെതിരെ തകർപ്പൻ പ്രകടനമായിരുന്നു ചെഷ്മി കാഴ്ചവെച്ചത്. ആ മത്സരം 1-0 എന്ന സ്കോറിന് ഇറാൻ ജയിക്കുകയും ചെയ്തിരുന്നു. ആ മത്സരത്തിനു ശേഷം ഏറ്റ മസ്കുലർ ഇഞ്ച്വറി ആണ് ചെഷ്മിക്ക് വിനയായിരിക്കുന്നത്.

ചെഷ്മിക്ക് ഇനി ഒരൊറ്റ മത്സരം പോലും ലോകകപ്പിൽ കളിക്കാനാകില്ല. താരത്തെ കൂടുതൽ ചികിത്സയ്ക്കായി ഇറാനിലേക്ക് തിരിച്ചയക്കാനാണ് ഇറാൻ മെഡിക്കൽ ടീമിന്റെ തീരുമാനം. ഇസ്തെക്ലാൽ ക്ലബിന്റെ താരമാണ് ഈ 25കാരൻ. ഇനി സ്പെയിനും പോർച്ചുഗലുമാണ് ഇറാന്റെ ഗ്രൂപ്പിലെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement