ബൂട്ട് വിവാദം : നൈക്കിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട് ഇറാൻ കോച്ച്

- Advertisement -

ബൂട്ട് വിവാദം കൊഴുക്കുന്നു. നൈക്ക് ഇറാനോട് മാപ്പ് പറയണമെന്ന് ഇറാൻ കോച്ച് കാർലോസ് ക്വേയിറോസ് ആവശ്യപ്പെട്ടു. ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്ക ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇറാന്റെ ദേശീയ ടീമിന് ബൂട്ട് നൽകുന്നത് നൈക്ക് നിർത്തിയത്. ഇറാന്‍ ടീമുമായി ഏറെ നാളായി കരാറിലേര്‍പ്പെട്ടിരുന്ന നൈക്കി തന്നെയായിരുന്നു 2014ലെ ലോകകപ്പിലും ഇറാന് ബൂട്ട് നല്‍കിയത്.

ലോകകപ്പിനിടയ്ക്ക് നൈക്കിന്റെ ഇത്തരമൊരു നീക്കം പലകോണുകളിൽ നിന്നും വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഫിഫയുടെ ഇടപെടൽ വേണമെന്നും കോച്ച് കാർലോസ് ക്വേയിറോസ് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെപ്പേർ പ്രതികരണങ്ങളുമായി മുന്നോട്ടു വന്നു കഴിഞ്ഞു. ഇറാനിൽ നിന്നും #NoToNike ഹാഷ്ടാഗ് ക്യാമ്പെയിനും ഒരുങ്ങുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement