ലോകകപ്പിൽ ഇത്തവണ ബ്രസീലിനൊപ്പം – ഇമ്മൊബിൽ

- Advertisement -

ലോകകപ്പിൽ ഇത്തവണ താൻ ബ്രസീലിന്റെ കൂടെയാണെന്ന് ലാസിയോയുടെ സൂപ്പർ സ്‌ട്രൈക്കർ കൈറോ ഇമ്മൊബിൽ. ഇമ്മൊബിലിന്റെ സ്വന്തം രാജ്യമായ ഇറ്റലി ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. അതുകൊണ്ട് തന്റെ പിന്തുണ കാനറിക്കൂട്ടങ്ങൾക്ക് നൽകുകയാണ് ഇറ്റാലിയൻ താരം. അതെ സമയം ഇറ്റലിയില്ലാത്ത ലോകകപ്പ് കാണുന്നതില് വിഷമവും അദ്ദേഹം മറച്ചു വെച്ചില്ല. ഇന്ററിന്റെ ഇക്കാർഡിക്കൊപ്പം ഈ സീസണിൽ 29 ഗോളടിച്ച് ഇറ്റാലിയൻ ഗോൾഡൻ ബൂട്ട് ഇമ്മൊബിൽ സ്വന്തമാക്കിയിരുന്നു.

അതെ സമയം ഇമ്മൊബിലിന്റെ ഇഷ്ട ടീമായ ബ്രസീലിനെ സ്വിറ്റ്സർലാന്റ് സമനിലയിൽ കുരുക്കിയിരുന്നു. ഒരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. ലോകകപ്പിലെ ഉദ്ഘാടന മത്സരങ്ങൾ വിജയിക്കുന്ന ബ്രസീലിന്റെ പതിവിനാണ് ഇന്നലെ അന്ത്യം കുറിക്കപ്പെട്ടത്. അവസാന ഒമ്പതു ലോകകപ്പുകളിലും ബ്രസീൽ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement