റെക്കോർഡ് തുകക്കുള്ള മൂല്യം തനിക്കില്ലെന്ന് നെയ്മർ

222 യൂറോക്കുള്ള മൂല്യം തനിക്കില്ലെന്ന് ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിലേക്ക് റെക്കോർഡ് തുകക്ക് പോയ നെയ്മർ. പി.എസ്.ജിയിൽ ഈ സീസണിൽ നെയ്മർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫെബ്രുവരി മുതൽ പരിക്കുമൂലം താരം കളത്തിനു പുറത്തായിരുന്നു.

“ഞാൻ എന്റെ ട്രാൻസ്ഫർ തുകയിൽ അഭിമാനം കൊള്ളുന്നില്ല, ഞാൻ ലോകത്തിലെ ഏറ്റവും വിലയേറിയ താരമായതിലും അഭിമാനം കൊള്ളുന്നില്ല. അത് വെറും പണം മാത്രമാണ്. വ്യക്തിപരമായി ഞാൻ എനിക്ക് കുറച്ച് പണം മാത്രമേ നൽകുമായിരുന്നുള്ളു.” നെയ്മർ പറഞ്ഞു. “ജീവിതത്തിൽ എന്നും ഒരു മികച്ച  കളിക്കാരൻ ആവാനായിരുന്നു താല്പര്യം. അതിനു വേണ്ടി ഒരുപാടു ത്യാഗം സഹിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. അത് മാത്രമായിരുന്നു തന്റെ സ്വപ്നവും” നെയ്മർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോകകപ്പിൽ ജർമനിയോട് ഏറ്റ പരാജയം തന്നെ വേദനിപ്പിച്ചെന്നും ഒരു പക്ഷെ ജർമനിയുമായി വീണ്ടും ഏറ്റുമുട്ടകയും അവരോട് പ്രതികാരം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും നെയ്മർ പറഞ്ഞു. ഗ്രൂപ്പ് ഇയിൽ ഞായറഴ്ച സ്വിറ്റ്സർലൻഡിനെതിരെയാണ് ബ്രസീലിന്റെ റഷ്യിലെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് സെമിയില്‍ കടന്ന് കെന്റും യോര്‍ക്ക്ഷയറും
Next articleമിലാനിൽ നിക്ഷേപം നടത്താൻ ഫിഷർ