റഷ്യയിൽ ഈജിപ്തിന് വേണ്ടി ഞാനുണ്ടാകും – മുഹമ്മദ് സലാ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സേലായ്‌ക്കേറ്റ പരിക്കിനെ കുറിച്ച് ആശങ്കപ്പെടുകയായിരുന്നു ഫുട്ബോൾ ലോകം. ഈജിപ്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ സലായുടെ ചുമലിലാണ്. എന്നാൽ ഈജിപ്ഷ്യൻ തെരുവുകളെ ആശ്വസിപ്പിക്കുന്ന വാക്കുകൾ സലാ ട്വിറ്ററിൽ കുറിച്ചു. റഷ്യൻ ലോകകപ്പിൽ ഈജിപ്ത്തിനായി പൊരുതാൻ താനുമുണ്ടാകുമെന്നാണ് സലാ ട്വിറ്ററിൽ കുറിച്ചത്. അതൊരു മോശപ്പെട്ട രാവായിരുന്നെന്നും , മോശം പരിതഃസ്ഥിതിയെയും മറികടന്നു റഷ്യയിൽ ലോയകകപ്പിനിറങ്ങാൻ ഞാനുണ്ടാകും. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നിലെ യോദ്ധാവിനു ശക്തിപകരുന്നത്, ഇങ്ങനെ പോകുന്നു മൊ സലായുടെ വാക്കുകൾ. .

ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആദ്യ പകുതിയിലാണ് സലാ ഷോൾഡറിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. ഇന്നലെ മത്സരത്തിൽ ലിവർപൂൾ മേധാവിത്വം പുലർത്തുന്ന സമയത്തായിരുന്നു സലായ്ക്ക് പരിക്കേറ്റത്. സലാ കളം വിട്ടതോടെ 3-1ന്റെ പരാജയമാണ് ലിവർപൂൾ ഏറ്റുവാങ്ങിയത്. സെർജിയോ റാമോസിന്റെ ചലഞ്ചിൽ നിന്നാണ് സാലയ്ക്ക് ഷോൾഡറിന് പരിക്കേറ്റത്. ആദ്യം കളി തുടരാൻ സാല ശ്രമിച്ചെങ്കിലും പിന്നീട് വേദന കാരണം പിൻവാങ്ങുകയായിരുന്നു. സലായുടെ പരിക്ക് ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായിക്കണ്ട ഒരു ജനതയ്ക്ക് ആശ്വാസമേകാൻ പോരുന്നതായിരുന്നു ലിവർപൂൾ താരത്തിന്റെ വാക്കുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial