ഇക്കാർഡി അർജന്റീനയിൽ തിരിച്ചെത്തി

അർജന്റീനയുടെ ലോകകപ്പിനായുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചു. ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡി അർജെന്റിനയുടെ ദേശീയ ടീമിലേക്ക് ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. സാംപോളിയുടെ സാധ്യതാ ടീമിൽ ഇക്കാർഡി ഉണ്ടാകുമെന്നു കരുതിയവർ വളരെ ചുരുക്കമാണ്. യൂറോപ്പ്യൻ ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ദേശീയ ടീമിൽ നിന്നും 25 കാരനായ താരം തഴയപ്പെട്ടിട്ടേയുള്ളു. 2013ല്‍ അരങ്ങേറിയ ഇക്കാര്‍ഡി നാലു തവണ മാത്രമാണ് അര്‍ജന്റീനക്ക് വേണ്ടി കളിച്ചത്.

സീരി എയിൽ തകർപ്പൻ ഫോമിലാണ് ഇക്കാർഡി. ഈ സീസണിൽ 28 ഗോളുകളാണ് നേരാസൂറികൾക്കു വേണ്ടി ഇക്കാർഡി അടിച്ചു കൂട്ടിയത്. മെസ്സി, ഡിബാല, അഗ്വേറോ, ഹിഗ്വയിൻ, പെറോട്ടി എന്നിവരടങ്ങിയ സാധ്യതാ ടീമിൽ നിന്നും ഇക്കാർഡി അവസാന 23 ൽ എത്തുമോ എന്ന കാര്യം സംശയമാണ്. സ്വകാര്യ ജീവിതത്തിലെ വിവാദങ്ങളാണ് ഇക്കാർഡിയെ അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും അകറ്റി നിർത്തിയത്. ഇക്കാർഡിയുടെ സാംപ്‌ടോറിയയിലെ സഹതാരത്തിന്റെ ആദ്യ ഭാര്യയാണ് നിലവിലെ താരത്തിന്റെ ഭാര്യ. ഇക്കാർഡിയും വിവാഹവും അർജന്റീനയിലെ ടാബ്ലോയിഡുകളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ സ്റ്റോറികളായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതന്നെ ലോകകപ്പ് ടീമിൽ എടുക്കരുതെന്ന് അപേക്ഷിച്ച് മുൻ റയൽ മാഡ്രിഡ് താരം
Next articleപെറു ക്യാപ്റ്റന് ലോകകപ്പ് കളിക്കാനാകില്ല, വിലക്ക് നീട്ടി